വ്ലോഗർമാർക്ക് എട്ടിന്റെ പണി, ലാഭകരമല്ലാത്ത അക്കൗണ്ടുകൾക്ക് താഴിടാൻ യുട്യൂബ് !

തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (14:21 IST)
ലോകത്ത് തന്നെ ഏറ്റവും ഉപയോക്താക്കളുള്ള വീഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ്. വീഡിയോ കണ്ടന്റുകൾക്ക് മോണിറ്റൈസേഷൻ സംവിധാനം യുട്യുബ് കൊണ്ടുവന്നത് മുതൽ പലരുടെയും ജീവിത മാർഗം തന്നെ യുട്യൂബ് ആയി മാറി. എന്നാൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന് വീഡിയോ കണ്ടന്റുകൾ വർധിക്കാൻ തുടങ്ങിയതോടെ നിരവധി വെല്ലുവിളികൾ തന്നെ യുട്യൂബ് നേരിടേണ്ടി വന്നു. ഇതിൽ നിയമ നടപടികളും നേരിടേണ്ടിവന്നും യുട്യുബിന് 
 
ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് തന്നെ യുട്യുബ് കടക്കാൻ തീരുമാനിച്ചത്. ഇപ്പോഴിതാ ലാഭലരമല്ലാത്ത യുട്യുബ് അക്കൗണ്ടുകൾ പൂട്ടാൻ തയ്യാറെടുക്കുകയാണ് ഗൂഗിൾ. ചൊവ്വാഴ്ചയോടെ ഇക്കര്യത്തിൽ അന്തിമ നിലപട് കൈക്കൊള്ളും. ഡിസംബർ പത്ത് മുതൽ ലാഭകാമല്ലാത്ത അക്കൗണ്ടുകൾ പൂട്ടുന്ന പ്രവർത്തിയിലേക്ക് യുട്യൂബ് കടക്കും എന്നാണ് റിപ്പോർട്ടുകൾ.  
 
2019 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി ഓരോ മിനിറ്റിലും 500 മിനിറ്റ് വീഡിയോ കണ്ടന്റുകൾ യുട്യുബിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഇത്രയുമധികം വീഡിയോകൾ സൂക്ഷിക്കുന്നതിന് വലിയ സെർവർ സ്പേസ് തന്നെ വേണ്ടിവരും. പലരും വീഡിയോകൾ സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗമായി കൂടി യുട്യൂബിനെ ഉപയോഗപ്പെടുത്തുകയാണ്. സെർവർ സ്പേസ് ഇനത്തിൽ വലിയ നഷ്ടം തന്നെ ഇത് യുട്യൂബിന് വരുത്തുന്നുണ്ട്. ഇതോടെയാണ് ലാഭകരമല്ലാത്ത അക്കൗണ്ടുകൾ പൂട്ടാൻ യുട്യൂബ് തീരുമാനിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍