നോട്ട് 7 ഫോണുകൾ വിപണിയിലെത്തിച്ച് മാസങ്ങൾക്കകം തന്നെ നോട്ട് 8 സ്മാർട്ട്ഫോണുകളെയും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി, റിയൽമി എക്സ്‌ടിക്ക് കടുത്ത് മത്സരം സൃഷ്ടിക്കുന്നുന്നതിനാണ് ഇത്രയും വേഗത്തിൽ ഷവോമി റെഡ്മി നോട്ട് 8, നോട്ട് 8 പ്രോ മോഡലുകളെ വിപണിയിൽ എത്തിച്ചത് എന്നാണ് ടെക്ക് ലോകത്തെ സംസാരം. ക്വാഡ് ക്യാമറ സംവിധാനവുമായാണ് സ്മാർട്ട്ഫോണുകൾ ചൈനീസ് വിപണിയിൽ എത്തിയിരിക്കുന്നത്.
6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് വട്ടർ ഡ്രോപ്പ് നോച്ച്, കാർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 8 പ്രോയിൽ ഒരുക്കിയിരിക്കുന്നത്. ഗൊറില്ല 5 ഗ്ലാസിന്റെ സംരക്ഷണം ഡിസ്പ്ലേക്ക് നൽകിയിട്ടുണ്ട്. ക്വാഡ് ക്യാമറകളാണ് ഫോണിലെ ഏറ്റവും വലിയ സവിശേഷത 64 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ടെലി ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്നതാണ് ക്വാഡ് ക്യാമറ സംവിധാനം.
20 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ ജി20ടി ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊസസർ. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 6ജിബി റാം 64 ജിബി റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത് 4,500എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഫോണിൽ ഉള്ളത്. 18 വാട്‌സ് ക്വിക് ചാര്‍ജറും ഫോണിനൊപ്പം നല്‍കും.
ആൻഡ്രോയിഡ് 9പൈയിലാണ് ഇരു സ്മാർട്ട്‌ഫോണുകളും പ്രവർത്തിക്കുക. ഷവോമിയുടെ യൂസർ ഇന്റർഫേസ് എംഐയുഐ 10നും ഇരു ഫോണുകളിലും ഉണ്ടായിരിക്കും. ഇരു ഫോണുകളും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. റെഡ്മി നോട്ട് 8 പ്രോയ്ക്ക് 14,000രൂപ മുതൽ 16,000രൂപ വരെയും, റെഡ്മി നോട്ട് 8ന് 10000രൂപ മുതൽ 12000രൂപ വരെയുമാണ് ഇന്ത്യയിൽ പ്രതീക്ഷിക്കപ്പെടൂന്ന വില.