വോയിസ് മെസേജുകള്‍ മാത്രമല്ല, വാട്ട്‌സാപ്പില്‍ വീഡിയോ മെസേജും അയയ്ക്കാം

വ്യാഴം, 15 ജൂണ്‍ 2023 (16:44 IST)
ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാണ് വാട്ട്‌സാപ്പ്. അതിനാല്‍ തന്നെ കമ്പനി അവതരിപ്പിക്കുന്ന ഓരോ പുതിയ ഫീച്ചറുകളെയും ആകാംക്ഷയോടെയാണ് ഉപഭോക്താക്കള്‍ നോക്കി കാണുന്നത്. അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റിന് പിന്നാലെ വീഡിയോ മെസേജ് അയക്കാനുള്ള പുതിയ സംവിധാനം കൂടി ഒരുക്കിയിരിക്കുകയാണ് കമ്പനി.
 
ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയ്ക്കുള്ള വാട്ട്‌സാപ്പ് ബീറ്റയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ ലഭ്യമായിരിക്കുന്നതെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 60 സെക്കന്റുകള്‍ വരെ നീണ്ടുനില്‍ക്കുന്ന വീഡിയോ മെസേജുകള്‍ അയയ്ക്കാന്‍ ഇതിലൂടെ സാധിക്കും. പുതിയ വീഡിയോ മെസേജിങ്ങ് ഫീച്ചര്‍ ലഭ്യമാകുമ്പോള്‍ നിലവിലെ ചാറ്റ് ബാറില്‍ മൈക്രോഫോണ്‍ സ്ഥിതിചെയ്യുന്ന ഐക്കണിന്റെ സ്ഥാനത്ത് വീഡിയോ ക്യാമറ ബട്ടണാകും കാണുക. നിലവില്‍ ബീറ്റാ പതിപ്പില്‍ മാത്രം ലഭ്യമായ ഫീച്ചര്‍ പോരായ്മകള്‍ പരിഹരിച്ച ശേഷമാകും എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാവുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍