സ്റ്റാറ്റസ് വീഡിയോകളും ചിത്രങ്ങളും 30 ദിവസം വരെ സൂക്ഷിക്കാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

ബുധന്‍, 31 മെയ് 2023 (20:02 IST)
പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ്പില്‍ ഇനി സ്റ്റാറ്റസായി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ കമ്പനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരിലാകും ഫീച്ചര്‍.
 
നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിക്കാന്‍ കഴിയുന്ന വിധമാണ് പുതിയ ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍