ഇനി വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ പൊടിപാറിക്കും, ഗ്രൂപ്പ് ചാറ്റ് ഇവന്റ്സ് ഫീച്ചറുമായി വാട്‌സാപ്പ്

വെള്ളി, 13 ഒക്‌ടോബര്‍ 2023 (20:11 IST)
ഗ്രൂപ്പ് ചാറ്റില്‍ ചര്‍ച്ചകള്‍ മുന്‍കൂട്ടി തീരുമാനിച്ച് ഫലപ്രദമായി ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കുന്ന ഗ്രൂപ്പ് ചാറ്റ് ഇവന്റ്സ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഗ്രൂപ്പ് ചാറ്റിനുള്ളില്‍ തന്നെ പ്രത്യേക പേര് നല്‍കി പരിപാടികള്‍ സംഘടിപ്പിക്കാനും നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്യാനും സാധിക്കുന്ന വിധത്തിലുള്ളതാണ് പുതിയ ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
 
ചാറ്റ് ഷെയര്‍ മെനുവില്‍ ഇവന്‍്‌സ് ഷോര്‍ട്ട്കട്ട് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരിക. ഗ്രൂപ്പ് ചാറ്റില്‍ പരിപാടികള്‍ സംഘടിപ്പിക്കാനും എന്ന് പരിപാടിയെ പറ്റിയുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാനും കഴിയുന്നതാണ് ഫീച്ചര്‍. പുതിയ ഫീച്ചറോടെ പരിപാടിയുടെ പേര്,ദിവസം,സമയം,ലൊക്കേഷന്‍ തുടങ്ങിയ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ സാധിക്കും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍