വാട്ട്‌സ് ആപ്പിലൂടെ ഇനി സന്ദേശങ്ങൾ മാത്രമല്ല പണവും അയക്കാം, വാട്ട്‌സ്‌ ആപ്പ് പേ ഉടൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും

ശനി, 27 ജൂലൈ 2019 (19:15 IST)
നേരത്തെ തന്നെ പ്രഖ്യാപിച്ച വട്ട്‌സ് ആപ്പിലെ പെയ്‌മെന്റ് ഫീച്ചർ ഈ വർഷം അവസനത്തോടുക്കിടി ഇന്ത്യയിൽ അവതരിപ്പിക്കും. വാട്ട്‌സ് ആപ്പ് അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് വൈകിയത്.
 
ഫെയ്സ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയത് വലിയ വിവാദമായതിന് പിന്നാലെ ഫെയിസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ് ആപ്പ് പെയ്മെന്റ് ഫീച്ചർ കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ തന്നെ സുരക്ഷാ പ്രശ്നം ഉയർത്തിയിരുന്നു.
 
ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യം വിട്ട് പുറത്തുപോകരുത് എന്ന കർശന നിർദേശം നൽകിക്കൊണ്ടാണ് വാട്ട്‌സ് ആപ്പ് പേയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. വാട്ട്‌സ് ആപ്പ് ഇത് പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ എൻപിസിഐക്ക് നിർദേശവും നൽകി. 
 
പെയ്‌മെന്റുകൾ സംബന്ധിച്ച ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കനുള്ള സംവിധാനങ്ങൾ ഒരുക്കിയതായി വാട്ട്‌സ്‌ ആപ്പ് വ്യക്തമക്കി. വാട്ട്‌സ് ആപ്പ് പേ, രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നത് ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ ഡിജിറ്റൽ പെയ്മെന്റ് പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത തിരിച്ചടിയാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍