അത്യാവശ്യഘട്ടങ്ങളിൽ അടുപ്പമുള്ളവരെ വേഗത്തിൽ ബന്ധപ്പെടാം, പേഴ്‌സണൽ സേഫ്‌റ്റി ആപ്പുമായി ട്രൂ കോളർ

ശനി, 6 മാര്‍ച്ച് 2021 (13:26 IST)
ഗാർഡിയൻ എന്ന പേരിൽ പേഴ്‌സണൽ സേഫ്‌റ്റി ആപ്പ് പുറത്തിറക്കി ട്രൂ കോളർ. അത്യാവശ്യഘട്ടങ്ങളിൽ ഏറ്റവും അടുപ്പമുള്ളവരെ വേഗത്തിൽ ബന്ധപ്പെടാൻ പറ്റുന്ന തരത്തിലാണ് ആപ്പ് നിർമിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ ആപ്പിലെ എമർജൻസി ലിസ്റ്റിൽ ഉൾപ്പെടുത്താനാകും.
 
ഏതെങ്കിലും ഘട്ടത്തിൽ അപകടകരമായ സാഹചര്യത്തിലാണെന്ന തോന്നൽ ഉണ്ടാവുകയാണെങ്കിൽ എമർജൻസി ബട്ടൻ ക്ലിക്ക് ചെയ്യാവുന്നതാണ്. ലോക്കേഷൻ അടക്കമുള്ള വിവരം എമർജൻസി ലിസ്റ്റിൽ നൽകിയ ആളുകളിലേക്ക് കൈമാറപ്പെടും. ഉടനടി വേണ്ട സഹായങ്ങൾ ആണെങ്കിൽ പൊലീസ് ഉൾപ്പടെയുള്ളവർക്ക് വിവരങ്ങൾ കൈമാറുന്ന ഫീച്ചർ ഉൾപ്പെടുന്നതിനുള്ള പ്രവർത്തനങ്ങളും ആപ്പ് ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍