ടെക്നോളജി വികസിച്ച് വികസിച്ച് ഇതെങ്ങോട്ടാ പോണേന്ന് ആകുലപ്പെടുന്നവർക്ക് ഈ വാർത്തയിൽ വലിയ കാര്യമൊന്നുമില്ല. എന്നാൽ യൂത്ത് രക്തം സിരകളിലൂടെ ഓടുന്ന ചുള്ളൻമാർക്കും വമ്പത്തികൾക്കും ഇതൊരു വാർത്ത തന്നെയാണേ. അറിഞ്ഞോ? ഈ വർഷവും കഥയിൽ മാറ്റമൊന്നുമില്ല. ടെക് ബ്രാൻഡുകളുടെ കടുത്ത മത്സരത്തിൽ ഇത്തവണയും മുമ്പിൽ ആപ്പിളും ഗൂഗിളും തന്നെ.
ടെക്നോളജി രംഗത്തെ അതികായന്മാരായ മൈക്രോസോഫ്റ്റ് ആണ് ഇത്തവണ നാലാം സ്ഥാനത്ത്. കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റ് അഞ്ചാമതായിരുന്നു. അവരുടെ 2015ലെ ബ്രാൻഡ് വാല്യു 67.67 ബില്യണ്‍ ഡോളറാണ്. ഐ ബി എം അഞ്ചാമതും സാംസങ്ങ് ഏഴാമതും നിൽക്കുന്നു. അമസോണ്‍ ആണ് പത്താം സ്ഥാനം അലങ്കരിക്കുന്നത്. സിസ്കോ പതിനഞ്ചാമാതും ഒറാക്കിൾ പതിനാറാമതുമാണ്.