ഇന്ത്യയിൽ ഇത് സംബന്ധിച്ച അനുമതികൾക്കായുള്ള പ്രവർത്തനങ്ങളിലാണെന്ന് ട്വിറ്ററിലൂടെ മസ്‌ക് പ്രതികരിച്ചു. ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല തീര്‍ത്ത് ആഗോള ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്‍കുകയാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യം വെക്കുന്നത്. ഇതുവരെ 1700 സാറ്റലൈറ്റുകൾ പദ്ധതിക്കായി സ്പേസ് എക്‌സ് വിക്ഷേപിച്ചിട്ടുണ്ട്.സ്റ്റാര്‍ലിങ്കിന്റെ ബീറ്റ ഉപഭോക്താക്കളില്‍ പലരും സാധാരണ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയൊന്നും എത്തിപ്പെടാത്ത ഉള്‍പ്രദേശങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവരാണ്.