ബഡ്ജറ്റ് സ്‌മാര്‍ട്ട്ഫോണുകളില്‍ ഷവോമി റെഡ്മി നോട്ട് 4 എങ്ങനെ മുന്‍നിരയിലെത്തി ?

വെള്ളി, 29 ഡിസം‌ബര്‍ 2017 (12:10 IST)
രാജ്യാന്തര വിപണിയില്‍ ബഡ്ജറ്റ് ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്ട്ഫോണുകള്‍ക്ക്‌ ഒരു തരത്തിലുള്ള ക്ഷാമവും ഇല്ല. എങ്കില്‍ക്കൂടി നമുക്ക് അനുയോജ്യമായ തരത്തിലുള്ള ഹാന്‍ഡ്‌സെറ്റ്‌ കണ്ടെത്തുക എന്നത്‌ ശ്രമകരമായ കാര്യമാണ്‌. പോക്കറ്റ് കാലിയാക്കാത്തതും പ്രകടനത്തില്‍ നിരാശപെടുത്താത്തതുമാ‍യ സ്‌മാര്‍ട്ട്ഫോണുകളായിരിക്കും ഒട്ടുമിക്ക ആളുകളും ആഗ്രഹിക്കുക.
 
അത്തരത്തിലുള്ള ഒരു മോഡലാണ് ഷവോമിയുടെ റെഡ്മി നോട്ട് 4. ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് 45 ദിവസത്തിനുള്ളില്‍ തന്നെ ഒരു മില്യണ്‍ യൂണിറ്റുകള്‍ വിറ്റഴിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്ലിപ്പ്കര്‍ട്ടിലും ഷവോമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും വില്പനയ്ക്കെത്തിയ ഈ ഫോണ്‍ 10 മിനിറ്റിനുള്ളില്‍ 250,000 യൂണിറ്റുകളാണ് വിറ്റുപോയത്. 
 
5.5 ഇഞ്ച്‌ ഫുള്‍ എച്ച്.ഡി ഡിസ്പ്ല, 13 മെഗാപിക്സല്‍ പിന്‍ക്യാമറയും 5 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഈ ഫോണിനുള്ളത്.  കുടാതെ മൂന്ന് വ്യത്യസ്ത മെമ്മറി/സ്റ്റോറേജ് വേരിയന്റുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്. 2 ജി.ബി റാം/ 32 ജി ബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും, 3 ജി ബി റാം/ 32 ജി ബി സ്റ്റോറേജ് മോഡലിന് 10,999 രൂപയും, 4 ജി ബി റാം/ 64 ജി ബി സ്റ്റോറേജ് മോഡലിന് 12,999 രൂപയുമാണ് ഈ ഫോണിന്റെ വില.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍