Cryptocurrency: ക്രിപ്റ്റോ ഇടപാടുകൾ നിരോധിക്കാൻ നിയമനിർമാണം ആവശ്യപ്പെട്ട് റിസർവ് ബാങ്ക്, നിയന്ത്രണങ്ങൾ വേണമെന്ന് ധനമന്ത്രിയും

തിങ്കള്‍, 18 ജൂലൈ 2022 (19:33 IST)
ക്രിപ്റ്റോ കറൻസികൾക്ക് മേൽ നിയന്ത്രണം കൊണ്ടുവരണമെന്ന് റിസർവ് ബാങ്ക് സർക്കാരിനോട് ശുപാർശ ചെയ്തതായി ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
 
ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നതിന് നിയമനിർമാണം വേണമെന്ന് റിസർവ് ബാങ്ക് ആവർത്തിച്ച് ശുപാർശ ചെയ്തിട്ടുള്ളതാണെന്നും പക്ഷേ ഇത് ഫലപ്രദമായി നടപ്പാക്കണമെങ്കിൽ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ കറൻസികളും കേന്ദ്രബാങ്കുകളോ സർക്കാറോ പുറത്തിറക്കേണ്ടതിനാൽ ക്രിപ്റ്റോ കറൻസികളെ കറൻസിയാക്കി പരിഗണിക്കാൻ കഴിയില്ലെന്നാണ് ആർബിഐ നിലപാട്.
 
ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം ഊഹക്കച്ചവടങ്ങളിലും ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷകളിലും മാത്രം അധിഷ്ടിതമാണെന്നും ആർബിഐ വ്യക്തമാക്കുന്നു. ഇത് രാജ്യത്തിൻ്റെ സ്ഥിരതയെ ബാധിക്കുമെന്നാണ് ആർബിഐ നിലപാടെന്നും ധനമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍