രാജ്യത്തെ 40 കോടിയോളംവരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി പണമിടപാട് നടത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് നമ്പർ, ഫീച്ചര്‍ ഫോണിലെ ആപ്പ്, മിസ്ഡ് കോള്‍, ശബ്ദതരംഗം തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളാണ് ഇതില്‍ ഉള്‍പ്പെടുക.
സുഹൃത്തുക്കൾ,കുടുംബാംഗങ്ങള്‍ തമ്മിലുള്ള പണമിടപാട്, യൂട്ടിലിറ്റി ബില്ലുകൾ,റീച്ചാർജുകൾ, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ എന്നിവ പുതിയ സംവിധാനത്തിലൂടെ സാധ്യമാകും.ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാനും യു.പി.ഐ പിന്‍ സജീകരിക്കാനോ മാറ്റോനോ കഴിയും.