7 സെക്കന്റിൽ 60 കിലോമീറ്റർ, 18 മിനിറ്റ് ചാർജ് ചെയ്‌താൽ 75 കിലോ മീറ്റർ മൈലേജ്: ഒല ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (19:18 IST)
പ്രമുഖ വാഹനനിർമാതാക്കളായ ഒല ഇലക്ട്രിക് സ്കൂട്ടർ വിപണിയിലിറക്കി. എസ് വൺ മോഡലിന് 99,999 രൂപയാണ് വില. മറ്റൊരു മോഡലായ എസ് വൺ പ്രോയ്‌ക്ക് 1,29,99 രൂപയാണ് വില. എസ് വൺ അഞ്ചു നിറങ്ങളിലും എസ് വൺ പ്രോ 10 കളറുകളിലും ലഭ്യമാകും.
എസ് വൺ ഫുൾ ചാർജ് ആവാൻ നാലര മണിക്കൂറും എസ് വൺ പ്രോ ചാർജ് ആവാൻ ആറര മണിക്കൂറുമാണ് വേണ്ടത്. ജൂലായ് അവസാനത്തോടെ ആരംഭിച്ച ഒല ഇലക്ട്രികിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വാഹനത്തിന്റെ ലോഞ്ചിങിന്റെ ഭാഗമായി 400 നഗരങ്ങളിലായി ഒരു ലക്ഷത്തോളം ചാർജിങ് പോയന്റുകൾ സജ്ജമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവർഷം 20 ലക്ഷം യൂണിറ്റ് ശേഷിയോടെ ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ നിർമാണ ശാല തുറ്റങ്ങാനും കമ്പ്അനി ലക്ഷമിടുന്നുണ്ട്. തമിഴ്‌നാട്ടിലായിരിക്കും പ്ലാന്റ് സ്ഥാപിക്കുക.