ഇൻസ്റ്റഗ്രാം വെബ് പതിപ്പിൽ സന്ദേശങ്ങൾ കൈമറാൻ സാധിക്കില്ല എന്നത് ഉപയോക്താക്കൾ നേരിട്ടിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു. എന്നാൽ ആ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുകയാണ് ഇൻസ്റ്റഗ്രാം. വെബ് പതിപ്പിലും ഇനി മുതൽ സന്ദേശം കൈമാറാൻ സാധിക്കും ഫീച്ചർ ഉപയോക്തളിൽ എത്തിക്കുന്നതിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഇൻസ്റ്റഗ്രാം.
സ്നാപ് ചാറ്റിനെ പിന്നിലാക്കുന്നതിനാണ് സംവിധാനം വേഗത്തിൽ തന്നെ ഇൻസ്റ്റഗ്രാം നടപ്പിലാക്കുന്നത്. ഇൻസ്റ്റഗ്രാമിന്റെ എല്ലാ ഉപയോക്താക്കൾക്കും അധികം വൈകാതെ പുതിയ ഫീച്ചർ ലഭ്യമാകും. ഇൻസ്റ്റഗ്രാമിൽനിന്നും വാട്ട്സ് ആപ്പിലേക്കും ഫെയ്സ്ബുക്കിലേക്കും ഉൾപ്പടെ സന്ദേശമയക്കാൻ സാധിക്കുന്ന തരത്തിൽ മൂന്ന് പ്ലാറ്റ്‌ഫോമുകളും തമ്മിൽ ലിങ്ക് ചെയ്യും എന്ന് ഫെയ്സ്‌ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് എപ്പോൾ നിലവിൽ വരും എന്ന കാര്യം വ്യക്തമല്ല.