ഈ ഫീച്ചർ ഉപയോക്താക്കളെ നിരാശപ്പെടുത്തും, ലൈക്കിലും റിയാക്ഷനിലും മാറ്റങ്ങളുമായി ഫെയ്സ്ബുക്ക് !

ശനി, 28 സെപ്‌റ്റംബര്‍ 2019 (19:06 IST)
ഇത്തവണ ഉപയോക്താക്കളെ അല്പം നിരാശപ്പെടുത്തുന്ന മാറ്റമാണ് ഫെയ്സ്ബുക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫെയ്സ്ബുക്ക് ലൈക്കുകളുടെയും റിയാക്ഷനുകളുടെയും എണ്ണം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുന്നതാണ് മാറ്റം ഈ സംവിധാനത്തിന്റെ ടെസ്റ്റിംഗ് ഫെയ്സ്ബുക്ക് ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
 
നിലവിൽ ലൈക്കുകളും റിയാക്ഷനുകളും വേർതിരിച്ച് നമുക്ക് കാണാൻ സാധിക്കും. ലൈക്കിന്റെയും ഓരോ റിയാക്ഷന്റെയും എണ്ണം പ്രത്യേക തന്നെ കാണാനാകും. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ലൈക്കിന്റെയോ റിയാക്ഷന്റെയോ എണ്ണം കാണാനാകില്ല. ഫെയ്സ്ബുക്ക് ലൈക്കുകളുടെ എണ്ണം താരതമ്യത്തിന് ഉപയോഗിക്കുന്നതായും ഇത് ആളുകളിൽ മാനസികമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുമുള്ള പരാതികളെ തുടർന്നാണ് ഫെയ്സ്ബുക്ക് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
 
സംവിധാനം നിലവിൽ ഓസ്ട്രേലിയയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായാണ് സൂചന. എന്നാൽ പുതിയ മാറ്റം എന്നും മുതൽ ആഗോള തലത്തിൽ പൂർണമായും ലഭ്യമായി തുടങ്ങും എന്ന കാര്യത്തിൽ വിവരങ്ങളൊന്നുമില്ല. ഫെയ്സ്ബുക്കിലെ ലൈക്കുകളുടെ എണ്ണം ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന ഫീച്ചറാണ്. ഇത് ഒഴിവാക്കുന്നത് ഉപയോക്താക്കളെ നിരാശപ്പെടുത്താനാണ് സാധ്യത കൂടുതൽ എന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍