ഇൻസ്റ്റഗ്രാമിൽ നിങ്ങൾ ലൈക്ക് ചെയ്ത പോസ്റ്റുകൾ കാണണോ ? വഴി ഇതാണ് !

ശനി, 17 ഓഗസ്റ്റ് 2019 (18:48 IST)
ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾ നോക്കാത്ത ദിവസങ്ങൾ നമുക്കുണ്ടാവില്ല. ദിവസവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ ഒന്നും ഇട്ടില്ലെങ്കിലും സുഹൃത്തുക്കളും ഇഷ്ട താരങ്ങളുമെല്ലാം പങ്കുവക്കുന്ന ചിത്രങ്ങളും വീഡിയോകളുംമെല്ലാം കാണാൻ ഇഷ്ടമാണ് നമുക്ക്. നിരവധി ചിത്രങ്ങളും വീഡിയോകളുമെല്ലം ഇത്തരത്തിൽ നമ്മൾ ലൈക്ക് ചെയ്യാറുണ്ട്.
 
ലൈക്ക് ചെയ്ത പോസ്റ്റുകൾ ഒരിക്കൽ കൂടി കാണണം എന്ന് പലപ്പോഴും തോന്നുമ്പോൾ ന്യൂസ് ഫീഡിൽ ഒരുപാട് പുറകിലേക്ക് സ്ക്രോൾ ചെയ്ത് പോവുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ അതിന്റെ ആവശ്യമില്ല. നമ്മ:ൾ ലൈക്ക് ചെയ്ത് പോസ്റ്റുകൾ വീണ്ടും കാണുന്നതിനായി ഇൻസ്റ്റഗ്രാമിൽ പ്രത്യേക സംവിധാനം തന്നെയുണ്ട്.  
 
ഇതിനായി ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ പ്രൊഫൈൽ തുറക്കുക. പ്രൊഫൈലിൽ വലതുവശത്ത് മുകളിലായി കാണുന്ന മെനുവിൽ സെറ്റിംഗ്സിംൽ അക്കൗണ്ട് എന്നത് തിരഞ്ഞെടുക്കുക. ഇതിൽ 'Posts you've liked' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അവസാനമായി ലൈക്ക് ചെയ്ത 300പോസ്റ്റുകൾ കാണാനകും. ഈ സംവിധാനം ഇൻസ്റ്റഗ്രാം ആപ്പ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍