ഗൂഗിൾ വെരിഫിക്കേഷനിൽ നേരിട്ട കാലതാമസമാണ് ആപ്പ് വൈകാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് കേരള സവാരി ആരംഭിച്ചത്. ഫോൺ,ഇമെയിൽ കൊടുത്ത് ആപ്പിൽ ലോഗിൻ ചെയ്യാം. പൈലറ്റ് പ്രോഗ്രാം എന്ന നിലയിൽ തിരുവനന്തപുരത്താണ് ഈ ആപ്പിൻ്റെ സേവനം ആദ്യം ലഭ്യമാക്കുന്നത്. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപിക്കും.
കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിൽ ഒരുമാസത്തിനുള്ളിൽ സേവനം ലഭ്യമാകും. ഡ്രൈവർമാർക്ക് ജാക്കറ്റും ഐഡി കാർഡും ഉണ്ടായിരിക്കും. കേരല സവാരിയുടെ സ്റ്റിക്കർ വാഹനത്തിൻ്റെ മുന്നിലും പിറകിലുമുണ്ടാകും.