യൂറോപ്യൻ കമ്പനിയുമായി സഹകരിച്ച് ഉപഗ്രഹ ഇന്റർ‌നെറ്റ് സേവനം നൽകാൻ ജിയോ

തിങ്കള്‍, 14 ഫെബ്രുവരി 2022 (21:05 IST)
യൂറോപ്യൻ കമ്പനിയായ എസ്ഇഎസുമായി സഹകരിച്ച് ജിയോ പ്ലാറ്റ്‌ഫോംസ് രാജ്യത്ത് ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കും. ജിയോ സ്പേസ് ടെക്‌നോളജി ലിമിറ്റഡ് എന്ന പേരിൽ സംയുക്ത സംരംഭമായാണ് കമ്പനി പ്രവർത്തിക്കുക.
 
എസ്ഇഎസിന് 51ശതമാനവും ജിയോയ്ക്ക് 41ശതമാനവും ഉടമസ്ഥതാവകാശമാകും കമ്പനിയില്‍ ഉണ്ടാകുക.എസ്ഇഎസിന്റെ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക.
 
100 ജിബിപിഎസുവരെ വേഗമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഉപഗ്രഹ സംവിധാനത്തിലൂടെ കഴിയുമെന്ന്‌ ജിയോ അധികൃതര്‍ അറിയിച്ചു.ലക്‌സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ഇഎസിന് നിലവില്‍ 70ലേറെ ഉപഗ്രഹങ്ങളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍