കേരളത്തിൽ രണ്ട് ജില്ലകളിൽ കൂടി 5ജി എത്തുന്നു

ബുധന്‍, 11 ജനുവരി 2023 (11:57 IST)
കേരളത്തിൽ രണ്ട് ജില്ലകളിൽ കൂടി ജിയോ 5ജി സേവനങ്ങൾ എത്തുന്നു. ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലായാണ് നടപ്പിലാക്കുന്നത്. ഇതിൽ കേരളത്തിൽ നിന്നും 2 ജില്ലകൾ ഇടം നേടിയിട്ടുണ്ട്.
 
തിങ്കളാഴ്ചയാണ് ജിയോ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആഗ്ര,കാൻപൂർ,മീരട്ട്,പ്രയാഗ് രാജ്,തിരുപ്പതി,നെല്ലൂർ,കോഴിക്കോട്,തൃശൂർ,നാഗ്പൂർ,അഹ്മദ് നഗർ എന്നിവിടങ്ങളിലാണ് ഇനി 5ജി സേവനം ലഭ്യമാവുക.
 
നിലവിൽ രാജ്യത്തെ 72 നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ലഭ്യമാണ്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ ഓരോ താലൂക്കിലും 5ജി ലഭ്യമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍