ബ്രോൺസ് മുതൽ ടൈറ്റാനിയം വരെ, ജിഗാഫൈബർ പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയു !
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (15:28 IST)
രാജ്യത്തെ ഫൈബർ ടു ഹോം, ബ്രോഡ്ബാൻഡ് സേവന മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ജിയോ ജിഗാ ഫൈബർ എത്തിക്കഴിഞ്ഞു. ഒറ്റ കനക്ഷനിൽ ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ നിരവധി സേവനങ്ങളാണ് ജിയോ ജിഗ ഫൈബർ ഉപയോക്തക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഉപയോഗത്തിന് അനുസരിച്ച് തിരഞ്ഞെടുക്കുന്നതിനായി വിവിധ പ്ലാനുകൾ ജിയോ ജിഗാ ഫൈബർ പ്രഖ്യാപിച്ച് കഴിഞ്ഞു.
699 രൂപയുടെ ബ്രോൺസിൽ തുടങ്ങി, 8499 രൂപയുടെ ടൈറ്റാനിയം വരെയാണ് ജിയോ ജിഗാ ഫൈബർ പ്ലാനുകൾ. സേവനത്തിന്റെ ഏറ്റവും കുറഞ്ഞ വേഗത 100 എംബിപിഎസും ഉയർന്ന വേഗത 1 ജിബിപെർ സെക്കൻഡുമാണ്. ജിഗ ഫൈബർ പ്ലാനുകളെ ഓരോന്നായി പരിചയപ്പെടാം.
ബ്രോൺസ് പ്ലാൻ 699 രൂപ
ജിയോ ജിഗാ ഫൈബറിന്റെ പ്രാംഭ പ്ലാനാണിത്. ഈ പ്ലാനിൽ 100 എംപിപെർ സെക്കൻഡിൽ 100 ജിബി അതിവേഗ ഡേറ്റയും 50 ജിബി അധിക ഡേറ്റയും ലഭിക്കും. ഡേറ്റ പൂർണമായും തീർന്നാൽ വേഗത 1 എംപി പെർ സെക്കൻഡായി കുറയും. 30 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.
സിൽവർ പ്ലാൻ 849 രൂപ
849 രൂപയുടെ സിൽവർ പ്ലാനിൽ 200 ജിബി ഡാറ്റയും. 200 ജിബി അധിക ഡാറ്റയുമാണ് ലഭിക്കുക 30 ദിവസം തന്നെയാണ് ഈ പ്ലനിന്റെയും കാലാവധി. 100 എംബിയായിരിക്കും ഇന്റർനെറ്റ് വേഗത. ഡാറ്റ പരിധി കഴിഞ്ഞാൽ ഒരു എംബിപിഎസ് ആയി വേഗത കുറയും
ഗോൾഡ് പ്ലാൻ 1299
500 ജിബി ഡേറ്റയും 250 ജിബി അധിക ഡേറ്റയും ഉൾപ്പടെ 750 ജിബി ഡേറ്റ 250 എംബിപെർ സെക്കൻഡ് വേഗതയിൽ ലഭിക്കുന്ന പ്ലാനാണ് ഇത്. 30 ദിവസം തന്നെയാണ് പ്ലാനിന്റെ കാലവധി.
ഡയമണ്ട് പ്ലാന്‍ 2499
1250 ജിബി ഡേറ്റയും 250 ജിബി അധിക ഡേറ്റയും 500 എംപി പെർ സെക്കൻഡ് വേഗതയിൽ നൽകുന്ന പ്ലാനാണ് ഡയയമണ്ട് പ്ലാൻ. 30 ദിവസമാണ് വലിഡിറ്റി. വിആർ, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മൂവീസ്, സ്പോര്‍ട്സ്, ജിയോ പ്രീമിയം വീഡിയോസ് തുടങ്ങിയ സേവനങ്ങൾ ഈ പ്ലാൻ മുതലാണ് ലഭ്യമായി തുടങ്ങുക.
പ്ലാറ്റിനം പ്ലാൻ 3999
സെക്കൻഡിൽ ഒരു ജിബി വേഗതയിൽ 2500 ജിബി ഡേറ്റയാണ് ഈ ഓഫറിലൂടെ ലഭിക്കുക. വിആർ, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മൂവീസ്, സ്പോര്‍ട്സ്, ജിയോ പ്രീമിയം വീഡിയോൾ തുടങ്ങിയ സേവനങ്ങൾ ഈ പ്ലാനിലും ലഭിക്കും. കൂടാതെ ഒടിടി അപ്പുകളുടെ വാർഷിക സബ്‌സ്‌ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കും.
ടൈറ്റാനിയം പ്ലാൻ 8499 രൂപ
ജിയോ ജിഗാ ഫൈബറിലെ ഏറ്റവും ഉയർന്ന പ്ലാനാണ് ഇത്. സെക്കൻഡിൽ ഒരു ജിബി വേഗതയിൽ 5000 ജിബി ഡേറ്റയാണ് ഒരുമാസത്തേക്ക് ഈ പ്ലനിലൂടെ ലഭ്യമാവുക. വിആർ, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മൂവീസ്, സ്പോര്‍ട്സ്, ജിയോ പ്രീമിയം വീഡിയോൾ, കൂടാതെ ഒടിടി അപ്പുകളുടെ വാർഷിക സബ്‌സ്ക്രിപ്ഷനുകൾ എന്നിവ പ്ലാനിൽ ലഭ്യമായിരിക്കും.
5000 രൂപ വിലയുള്ള ജിയോ ഹോം ഗേറ്റ് വേയും, 6400 രൂപ വിലയുള്ള ജിയോ 4കെ സെറ്റ് ടോപ്പ് ബോക്സുമാണ് എല്ലാ പ്ലാനുകളിലും ലഭിക്കുക. ഒരു വർഷത്തേക്ക് സൗജന്യ വോയ്സ് കോൾ, ടിവി, വീഡിയോ കോൾ, കോൺഫറൻസിങ്, ഗെയിമിങ്, ഹോം നെറ്റ്‌വർക്ക്, അഞ്ച് ഉപകരണങ്ങളിൽ ഒരു വർഷം ഉപയോഗിക്കാവുന്ന നോർട്ടൺ സൈബർ സുരക്ഷ എന്നിവ എല്ലാ പ്ലാനുകളിലും സൗജന്യമാണ്. വെൽക്കം ഓഫറിന്റെ ഭാഗമായി ജിയോ സിനിമ, ജിയോ സാവൻ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാം.