രാജ്യത്ത് 5G എത്താൻ വൈകും, 2022 വരെ 4G തന്നെ ശരണം

വെള്ളി, 7 ഡിസം‌ബര്‍ 2018 (19:51 IST)
ഡല്‍ഹി: രാജ്യത്ത് 5G അടുത്ത വർഷം ലഭ്യമാകില്ല എന്ന വ്യക്തമാക്കി ടേലികോ അതോറിറ്റി ഓഫ് ഇന്ത്യ. 2019 പകുതിയോടുകൂടി രാ‍ജ്യത്ത് 5G സേവനം ലഭ്യമായി തുടങ്ങും എന്നായിരിന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ 5G 2022ഓടുകൂടി മാത്രമേ രാജ്യത്ത് ലഭ്യമാകു  എന്ന് ട്രായ് സെക്രട്ടറി എസ് കെ ഗുപ്ത വ്യക്തമാക്കി.
 
5G സേവനം ലഭ്യമാക്കാൻ സാങ്കേതികവിദ്യയിൽ പല മാറ്റങ്ങളും ആവശ്യമാണ്. അത് നടപ്പിലാക്കുന്നതിന്  അതിന്റേതായ സമയമെടുക്കുമെന്നാണ് എസ് കെ ഗുപ്ത വ്യക്തമാക്കിയത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേയ്ക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കമെന്നും അദ്ദേഹം പറഞ്ഞു.
 
5G സേവനം രാജ്യത്ത് ആദ്യം നടപ്പിലക്കുക ബി എസ് എൻ എൽ ആയിരിക്കും എന്ന് നേരത്തെ ബി എസ് എൻ എൽ എം ഡി വ്യക്തമാക്കിയിരുന്നു എങ്കിലും. ആദ്യം 5G സേവനം നടപ്പിലാക്കുമ ബി എസ് എൻ എൽ ആയിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്ത് 5G നടപ്പിലാക്കാനാകശ്യമായ തയ്യാറെടുപ്പുകൾ ജിയോ തുടങ്ങിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍