178 രൂപയുടെയും 344 രൂപയുടെയും 599 രൂപയുടെയും പ്ലാനുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. 178 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 1.4ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഒപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്‌എംഎസ് എന്നീ സേവനങ്ങളും 28 ദിവസത്തേക്ക് ലഭ്യമാകും.
344 രൂപയുടെ പ്ലാനാകട്ടെ 2 ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയും ലഭ്യമാകും. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി. ഇതേ പ്ലാനിന്റെ വാലിഡിറ്റി കാലാവധി 90ദിവസമായി വർധിപ്പിച്ചതാണ് 599 രൂപയുടെ പ്ലാൻ.