ഇ-മെയിൽ‌ വഴി ക‌മ്പ്യൂട്ടറിൽ, പണം തട്ടും: വൈറസ് മുന്നറിയിപ്പ്

വെള്ളി, 24 ഡിസം‌ബര്‍ 2021 (18:22 IST)
ന്യൂഡൽഹി: ഇമെയിൽ വഴി കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.ഡയവോൾ എന്ന വൈറസ് വിൻഡോസ് കമ്പ്യൂട്ടറുകളെയാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്ന് കമ്പ്യൂട്ടർ എമർജൻ‌സി റെസ്‌പോൺസ് ടീം മുന്നറി‌യിപ്പ് നൽകി.
 
ഇൻസ്റ്റാൾ ആയി കഴിഞ്ഞാൽ കമ്പ്യൂട്ടർ ലോക്ക് ആവുകയും ഓപ്പ‌റേറ്ററിൽ നിന്ന് പണം ചോദിക്കുകയുമാണ് ഇതിന്റെ രീതി. പണം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമാണ് സ്ക്രീൻ വാൾപേപ്പറിലുണ്ടാകുക. ഇ-മെയിൽ അറ്റാച്ച്‌മെന്റായാണ് ഡയവോൾ വൈറസെത്തുക. ഉപഭോക്താക്കളെ ക്ലിക്ക് ചെയ്യിക്കാൻ പ്രേരിപ്പിക്കുന്ന ഡൊക്യുമെന്റുകളാണ് ലിങ്കിലുണ്ടാവുക. ലിങ്ക് തുറന്നാൽ വൈറസ് ഇൻസ്റ്റാൾ ആവുകയും പണം കൊടുക്കാത്ത പക്ഷം വിവരങ്ങൾ മായ്‌ച്ച് കളഞ്ഞ് കമ്പ്യൂട്ടർ ഉപയോഗ‌യോഗ്യമല്ലാതാക്കുകയാണ് ചെയ്യുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍