'നമസ്‌കാർ, ഇന്ത്യ ഹാസ് അച്ചീവ്‌ഡ്..' ഇനിയില്ല! കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് സർക്കാർ

തിങ്കള്‍, 28 മാര്‍ച്ച് 2022 (16:47 IST)
രാജ്യത്ത് കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിൽ കൊവിഡ് ബോധവല്‍ക്കരണത്തിനായുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍. കോളർ ട്യൂൺ നിർത്തലാക്കാൻ ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സർക്കാരിന് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്. 
 
രണ്ട് വർഷക്കാലമായി ജനജീവിതത്തിന്റെ ഭാഗമാണ് കൊവിഡ് കോളർ ട്യൂൺ. കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. കത്ത് ഇപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍