രണ്ടാമത്തെ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് മരണസാധ്യത 78ശതമാനം കുറയുമെന്ന് പുതിയ പഠനം. ഇസ്രയേലിലെ ഏറ്റവും വലിയ മെഡിക്കല്‍ സംഘമാണ് പഠനം നടത്തിയത്. 40ദിവസം കൊണ്ടാണ് പഠനം നടത്തിയത്. ഫൈസര്‍-ബയോടെക് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഗുണമുള്ളത്. ഒരു ബൂസ്റ്റര്‍ ഡോസ് എടുത്തവരെ അപേക്ഷിച്ച് 78 ശമതമാനം മരണസാധ്യതയാണ് കുറയുന്നത്. 60നും 100നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷം പേരിലാണ് പഠനം നടത്തിയത്.