ഉപഭോക്താക്കള്‍ക്ക് ഇഷ്‌ടം കുറയുന്നു; ഓഹരികളിലും ഏറ്റകുറച്ചില്‍ - കൂടുതല്‍ ജനപ്രിയമാകാനൊരുങ്ങി ഫേസ്‌ബുക്ക്

ശനി, 3 ഫെബ്രുവരി 2018 (12:33 IST)
ഫേസ്‌ബുക്കിനോട് ഉപഭോക്താക്കള്‍ക്ക് ഇഷ്‌ടം കുറയുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പുതിയ നയങ്ങളാണ് ഇതിനു കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

പുറത്തുവന്ന കണക്ക് പ്രകാരം ഒരു ദിവസം ലോകമെമ്പാടും നിന്നുള്ള ഉപയോക്താക്കളുടെ കണക്കു നോക്കിയാല്‍ 50 ലക്ഷം മണിക്കൂര്‍ കുറച്ചാണ് എഫ്‌ബിയില്‍ അവര്‍ ചെലവഴിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് ഫേസ്‌ബുക്ക് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും വരും നാളുകളിലും കൂടുതല്‍ ജനപ്രിയമാകുമന്നാണ് വിലയിരുത്തല്‍. അതേസമയം ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്‌ബുക്കിന്റെ ഓഹരികളുടെ വില നാലു ശതമാനം ഇടിഞ്ഞു.  

ഓഹരി വിലകളില്‍ തിരിച്ചു കയറാന്‍ സാധിച്ചുവെങ്കിലും ഫേസ്‌ബുക്ക് തിരിച്ചടി ഭയക്കുന്നുണ്ട്. സ്ഥിരമായി അൽഗോരിതം മാറ്റുന്നതാണ് ആളുകളുടെ ഇഷ്‌ടക്കേളിന് കാരണമാകുന്നതെന്ന വിലയിരുത്തല്‍ ശക്തമായതിനാല്‍ കൂടുതല്‍ ജനപ്രിയമായ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഫേസ്‌ബുക്ക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍