വാട്സ് ആപ് ഏറ്റെടുത്തതിനു പിന്നാലെ പുതിയ ആപ്പിനെയും ഫേസ്ബുക്ക് വിഴുങ്ങി സ്വന്തമാക്കുന്നു. ഹെല്‍സിങ്കി എന്ന നമുക്കിടയില്‍ അത്ര പ്രചാരത്തിലില്ലാത്ത കമ്പനിയുടെ മൂവ്‌സ്' എന്ന ആപ്ലിക്കേഷനാണ് ഫേസ്ബൂക്ക് ഒടുവില്‍ സ്വന്തമാക്കുന്നത്.
മൂവ്‌സിന്റെ ഉടമകളായ കമ്പനി പ്രോട്ടോജിയോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്‌ബുക്ക് വാങ്ങിയെങ്കിലും വാട്ട്‌സ്ആപ്പ് പോലെ സ്വതന്ത്രമായി 'മൂവ്‌സ്' പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു. നാല്‍പത് ലക്ഷത്തോളം ആളുകള്‍ ഇപ്പോള്‍ മൂവ്‌സ് ഉപയോഗിക്കുന്നുണ്ട്.
ആരോഗ്യവുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനാണ് മൂവ്‌സ്. ഫോണിലെ ഇന്റര്‍നെറ്റും ജിപിഎസും ഉപയോഗിച്ച് ഉപയോക്‌താവിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി ഓരോ അവസ്‌ഥയിലും (നടത്തം, ഇരുത്തം, സൈക്ലിംഗ്) നമ്മുടെ ശരീരത്തില്‍ എത്ര കലോറി ഉപയോഗിച്ചു എന്നുവരെ ആപ്ലിക്കേഷന് പറയാനാകും.
ഫേസ്‌ബുക്കില്‍ നിരവധി മാറ്റങ്ങള്‍ വരുമെന്നും ലോകത്തെ ഏറ്റവും വലിയ ഡാറ്റാ ശേഖരമായി ഫേസ്‌ബുക്കിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും കമ്പനിയുടെ ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നേരത്തെ പറഞ്ഞിരുന്നു. വ്മ്പിച്ചൊരു വളര്‍ച്ചയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.