ഫോണിലെ പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളും നീക്കം ചെയ്യണം, കേന്ദ്രം പുതിയ നിയമനിർമാണത്തിനൊരുങ്ങുന്നു

ചൊവ്വ, 14 മാര്‍ച്ച് 2023 (19:04 IST)
ഫോണിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത് വരുന്ന ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ നീക്കം ചെയ്യാനും പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
 
സാംസങ്,ഷവോമി,വിവോ,ആപ്പിൾ തുടങ്ങിയ കമ്പനികൾക്ക് പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ വഴി ലഭിക്കുന്ന വരുമാനത്തിൽ പുതിയ നിയമം ഇടിവുണ്ടാക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട് ഫോൺ വിപണിയാണ് ഇന്ത്യ എന്നതിനാൽ കമ്പനികൾ പുതിയ നിയമം അനുസരിക്കാൻ നിർബന്ധിതമാകും. നിലവിൽ സ്മാർട്ട്ഫോണുകളിൽ പ്രീ ഇൻസ്റ്റാൾഡ് ആയിട്ടുള്ള ആപ്പുകളിൽ ചിലത് മാത്രമെ അൺ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുകയുള്ളു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍