ആപ്പിളിനെ പിന്നിലാക്കി മൈക്രോമാക്സ്
ടാബ്ലറ്റ് വിപണിയിലെ ആഗോള ഭീമനായ ആപ്പിളിനെ പിന്തള്ളി ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സ്.ഇന്ത്യന്‍ ടാബ്ലറ്റ് വിപണിയിലാണ് ആപ്പിളിനെ പിന്തള്ളി മൈക്രോമാക്സ് മുന്നിലെത്തിയിരിക്കുന്നത്.ഇതോടെ മൈക്രോമാക്സ് രണ്ടാം സ്ഥാനത്താണ്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷനാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.
മൈക്രോമാക്സിന്റെ കുതിപ്പിന് മുന്നില്‍ ആപ്പിളിന് ഒമ്പത് ശതമാനം മാര്‍ക്കറ്റ് ഷെയര്‍ നേടാനാണ് കഴിഞ്ഞത്.സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും ടാബ്ലറ്റ് വിപണിയിലും ഒന്നാം സ്ഥാനത്ത് സാംസങ്ങാണ്. സാംസങ്ങിന് 19 ശതമാനം മാര്‍ക്കറ്റ് ഷെയറുകളാണുള്ളത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡാണ്. വിന്‍ഡോസിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ആവശ്യക്കാരുണ്ട്.