ടൈറ്റാനിയം ഡിസൈൻ, ടൈപ്പ് സി ചാർജിംഗ് പോർട്ട്: ആപ്പിൾ ഐ ഫോൺ 15 വിശേഷങ്ങൾ

ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (20:35 IST)
പുതിയ വളഞ്ഞ അരികുള്ളതും ശക്തമായതും എന്നാല്‍ ഭാരം കുറഞ്ഞ ഡിസൈനുമായി ആപ്പിള്‍ ഐ ഫോണ്‍ 15 സീരീസ് അവതരിപ്പിച്ചു. ശക്തമായ ക്യാമറ അപ്‌ഗ്രേഡുകള്‍, മൊബൈല്‍ ഗെയിമിങ്ങിനായി എ 17 ബയോണിക് ചിപ് സെറ്റ് എന്നിവയാണ് ആപ്പിള്‍ 15 സീരീസിന്റെ പ്രധാന സവിശേഷതകള്‍.
 
6.1 ഇഞ്ച് 6.7 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ആദ്യ 3 നാനോമീറ്റര്‍ ചിപ്പായ എ17 പ്രോയാണ് ഒരു മോഡലുകളിലും ഉണ്ടാകുക. ഐഫോണ്‍ 15 പ്രോ മാക്‌സില്‍ മാത്രമായി 5 എക്‌സ് ടെലിഫോട്ടോ ക്യാമറയാകും ഉണ്ടാകുക. മറ്റ് ഐഫോണ്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടാകും ആപ്പിളിന്റെ പുതിയ സീരീസില്‍ ഉണ്ടാകുക. മെച്ചപ്പെട്ട സൂം പ്രകടനത്തിനായി പെരിസ്‌കോപ്പിക് ക്യാമറയും ഉണ്ടാകും.
 
ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 15 പ്രോ മാക്‌സും ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം ഫിനിഷുകളില്‍ ലഭ്യമാകും. പ്രീ ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 15ന് ആരംഭിക്കും. സെപ്റ്റംബര്‍ 22ന് ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍