സര്‍ക്കാര്‍ വക ഒരു ആപ്പ് സ്റ്റോര്‍?

തിങ്കള്‍, 3 ജൂണ്‍ 2013 (16:11 IST)
PRO
ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി ഒരു ആപ്ലിക്കേഷന്‍ സ്റ്റോര്‍. ഒരു മൊബൈല്‍ ഉപായോഗിച്ച് നിങ്ങള്‍ക്ക് അധികാര ഇടനാഴികളില്‍ അലയാതെ എളുപ്പത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

വാര്‍ത്താവിനിമയമന്ത്രി കപില്‍ സിബലാണ് ഈ ആപ്ലിക്കേഷന്‍ സ്റ്റോര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. 173 ഓളം ആപ്ലിക്കേഷനുകള്‍ ഉടന്‍‌തന്നെ നമുക്ക് ലഭിക്കും. 61 ഓളം ഡെമോ ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇപ്പോള്‍ ആപ്ലിക്കേഷനുകളുടെ ബീറ്റാ വേര്‍ഷനാണ് ലഭ്യമാകുന്നത്. റേഷന്‍ കാര്‍ഡ് ലഭിക്കാനും വിവിധസര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇലക്ഷന്‍ സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കാനും ആപ്ലിക്കേഷനുകള്‍ക്ക് കഴിയും. വിവിധ നഗരങ്ങള്‍ ഈ പരിധിയിലേക്ക് എത്തുന്നതേയുള്ളൂ.


സ്ത്രീസുരക്ഷയ്ക്കായി ഒരു ആപ്പ്- അടുത്ത പേജ്

PRO
നാല് പ്ലാറ്റ്ഫോമിലുള്ള ആപ്ലിക്കേഷനുകളാണ് ആപ്പ് സ്റ്റോറുകളില്‍ ലഭിക്കുക. ആന്‍ഡ്രോയിഡ് ലൈവ്, ആന്‍ഡ്രോയിഡ്, ജാവാ തുടങ്ങിയവ ലഭിക്കും. സ്ത്രികളുടെ സുരക്ഷയ്ക്കായി പ്രത്യേക ഒരു ആപ്ലിക്കേഷനുണ്ട്. പ്രൊട്ടക്റ്റര്‍ എന്നാണ് ഈ ‘വണ്‍ ബട്ടണ്‍‘ ആപ്ലിക്കേഷന്റെ പേര്. എന്തെങ്കിലും സുരക്ഷാപ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ നാല്‍ മൊബൈല്‍ നമ്പരിലേക്ക് അലര്‍ട്ട് മെസേജ് അയയ്ക്കാന്‍ കഴിയുന്നതാണ് ഈ ആപ്ലിക്കേഷന്‍.


ആധാര്‍ കാര്‍ഡ് ആപ്ലിക്കേഷന്‍: ഈ ആപ്ലിക്കേഷനിലൂടെ നമുക്ക് ആധാര്‍ കാര്‍ഡ് സ്റ്റാറ്റസും, അപ്ഡേഷനുമൊക്കെ അറിയാന്‍ കഴിയും. പോസ്റ്റ് കാര്‍ഡ് ട്രാക്കിംഗ്: നമ്മുടെ പോസ്റ്റിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാന്‍ ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്താല്‍ അറിയാന്‍ കഴിയും. ട്രാന്‍സിലേഷന്‍ ആപ്പ്: ഏത് ഇന്ത്യന്‍ ലാംഗേജും ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഈ ആപ്ലിക്കേഷനിലൂടെ കഴിയും

കൂടുതല്‍ ആപ്ലിക്കേഷനുകള്‍ പൊതുജനങ്ങളില്‍ നിന്നും- അടുത്ത പേജ്

PRO
സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കാന്‍ കഴിയുന്നവരുടെ ഒരു മത്സരം തന്നെ നടത്തുകയാണ് വാര്‍ത്താവിനിമയ മന്ത്രാലയം. പൊതുജനങ്ങള്‍ക്ക് ഇവിടെ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ആശയങ്ങള്‍ നല്‍കാന്‍ കഴിയും. സര്‍ക്കാര്‍ സേവനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, യാത്ര, ജീവിത നിലവാരം എന്നിവ സംബന്ധിച്ച സേവനങ്ങള്‍ മൊബൈലില്‍ ലഭ്യമാക്കാന്‍ കഴിയുന്നതാവണം ആപ്ലിക്കേഷനുകള്‍.

ഒരു ലക്ഷം രൂപയാണ് മികച്ച ആപ്ലിക്കേഷനുള്ള ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തയ്യായിരം രൂപയുമാണ്. സിമ്പിയന്‍, ജാവ, വിന്‍ഡോസ് തുടങ്ങിയ പ്ലാറ്റ്ഫോമിലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളാണ് സമര്‍പ്പിക്കേണ്ടിയിരുന്നത്. ഇതിന്റെ റിസല്‍ട്ട് ഉടന്‍ പുറത്തുവരും.

വെബ്ദുനിയ വായിക്കുക