നടക്കുന്ന വഴിയില്‍ അത് മറികടന്നോ ? ഉറപ്പിച്ചോളൂ... നിങ്ങളുടെ കാര്യം തീര്‍ന്നു !

വ്യാഴം, 17 ഓഗസ്റ്റ് 2017 (18:57 IST)
ഒരാളെ തോല്‍പ്പിക്കാനോ കൊല്ലാനോ അപകടപ്പെടുത്താനോ ഒക്കെയായി മന്ത്രവാദികള്‍ ചെയ്യുന്ന ദുഷ്കര്‍മ്മമാണ് ആഭിചാരം എന്നറിയപ്പെടുന്നത്. അവന്‍ എനിക്കെതിരെ ആഭിചാരം ചെയ്തു, അവര്‍ ആഭിചാരം ചെയ്ത് ശത്രുക്കളെ തകര്‍ക്കുകയാണ് എന്നൊക്കെ ചിലര്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. വിദേശരാജ്യങ്ങളില്‍ ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയതിന് ചില ഇന്ത്യക്കാര്‍ അറസ്റ്റിലായ വാര്‍ത്തയും നമ്മള്‍ കണ്ടിട്ടുള്ളതാണ്.
 
ഒരു ലോഹത്തകിടില്‍ സാദ്ധ്യായനാമമെഴുതി അതില്‍ വിധിപ്രകാരമുള്ള അടയാളങ്ങളും കളങ്ങളും വരച്ച് തുടര്‍പൂജ ചെയ്യുന്നു. ശത്രു ആരോ അയാളുടെ പടവും തകിടില്‍ വരഞ്ഞിട്ടുണ്ടാവും. കോഴി, തവള, ഓന്ത്, പല്ലി, പൂച്ച എന്നിവയുടെ അറുത്തെടുത്ത തലയും ആഭിചാര കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പൂജകള്‍ക്ക് ശേഷം തകിടും അനുബന്ധ സാധനങ്ങളും ശത്രു വരുന്ന വഴിയില്‍ കുഴിച്ചിടുന്നു. ശത്രു അത് മറികടന്നാല്‍ ദോഷം അയാളെ ബാധിക്കുമെന്നാണ് വിശ്വാസം. ചൊറിച്ചിലുള്ള ചേനയില്‍ ആഭിചാരക്രിയകള്‍ നടത്തുന്ന ദുര്‍മന്ത്രവാദികളെക്കുറിച്ചും കേട്ടിട്ടുണ്ടാവും.
 
ശത്രു വരുന്ന വഴിയില്‍ കുഴിച്ചിട്ടിരിക്കുന്ന ആഭിചാരത്തകിട് അയാളറിയാതെ മറികടക്കാനും ചവിട്ടാനുമൊക്കെ പ്രേരിപ്പിക്കുന്നതും ആഭിചാരക്രിയയുടെ പ്രധാന ഭാഗമാണ്. ശത്രു അല്ലാതെ മറ്റാരെങ്കിലും അത് മറികടക്കുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും ഈ ക്രിയ പ്രയോഗിക്കുന്നവര്‍ കരുതുന്നു. ആഭിചാരമന്ത്രങ്ങളുടെ വേദമായ അഥര്‍വ്വത്തില്‍ ആംഗിരസകല്പം, ശാന്തികല്പം, നക്ഷത്രകല്പം, വേദകല്പം, സംഹിതാകല്പം എന്നീ അഞ്ച് സംഹിതകള്‍ ആടങ്ങിയിരിക്കുന്നു. 
 
എരിക്ക്, ആട്ടിന്‍രോമം, എണ്ണ, ആര്‍ത്തവരക്തം, തിപ്പലി, ചമതകള്‍, നീല ഉമ്മം, കടലാടി തുടങ്ങിയവ ആഭിചാര പൂജകള്‍ക്കും ഹോമത്തിനും ഉപയോഗിക്കുന്നു എന്നാണ് വിവരം. എന്തായാലും ആഭിചാരം ഒരു അന്ധവിശ്വാസം മാത്രമാണെന്ന് യുവതലമുറയ്ക്ക് ഒരു പരിധിവരെയെങ്കിലും ബോധമുണ്ട്. എന്നാല്‍ ഇപ്പോഴും കേരളത്തിലുള്‍പ്പടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശത്രുവിനെ ഇല്ലായ്മ ചെയ്യുന്നതിനായി ആഭിചാരക്രിയകള്‍ നടത്തുകയും മറ്റും ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക