കോലിയുടെ ആ തീരുമാനം തെറ്റായിരുന്നോ? ഡിവില്ലിയേഴ്‌സ് പറയുന്നു

ശനി, 17 ഒക്‌ടോബര്‍ 2020 (12:30 IST)
ഐപിഎല്ലിൽ പഞ്ചാബിനെതിരായ മത്സരത്തിൽ സൂപ്പർ താരം ഡിവില്ലിയേഴ്‌സിനെ ആറമതായി ഇറക്കാനുള്ള ബാംഗ്ലൂർ നായകൻ വിരാട് കോലിയുടെ തീരുമാനം വിവാദങ്ങൾക് ഇടയാക്കിയിരുന്നു. മത്സരത്തിൽ ടീമിന്റെ തോൽവിയുടെ പ്രധാനകാരണം ഇതായിരുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. ഇപ്പോളിതാ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്.
 
ഞാൻ ഒരു ടീം പ്ലയറാണ്. ആ നിലയിൽ ക്യാപ്‌റ്റനും പരിശീലകനും എന്ത് തീരുമാനിക്കുന്നുവോ ഞാൻ അതിനെ പൂർണമായും പിന്തുണക്കും. മികച്ച ടീമുകൾ കളിക്കുന്നത് അങ്ങനെയാണ്.ആ സമയത്ത് പഞ്ചാബിനായി രണ്ട് ലെഗ് സ്പിന്നർമാരാണ് പന്തെറിഞ്ഞിരുന്നത്. ലോകത്തെല്ലായിടത്തും ലെഗ് സ്പിന്നർമാർക്കെതിരെ ഇടങ്കൈ ബാറ്റ്സ്മാനെയാണ് ഉപയോഗിക്കുക. ഇവിടെയും അത് തന്നെയാണ് നടന്നത്. അതിനാൽ ടീം എടുത്ത തീരുമാനം തെറ്റെന്ന് പറയാനാകില്ല ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 
ടീം ഏത് പൊസിഷൻ പറഞ്ഞാലും ആ പൊസിഷനിൽ ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും ഡല്വില്ലിയേഴ്‌സ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍