' എനിക്കൊരു കാര്യം തോന്നുന്നു...വിക്കറ്റിനു പിന്നില്‍ കീപ്പറായി പന്ത് നില്‍ക്കുമ്പോള്‍ അയാള്‍ ശരിയായ ദിശയിലൂടെയാണ് പോകുന്നതെന്ന് തോന്നുന്നു. പന്ത് മഹി ഭായിയെ പിന്തുടരുകയാണ്. ഞങ്ങളെ നയിക്കുന്ന രീതിയില്‍ മഹി ഭായിയുടെ ക്യാപ്റ്റന്‍സിയുമായി അതിന് ബന്ധമുണ്ട്. വളരെ ശാന്തനായി അദ്ദേഹത്തെ കാണപ്പെടുന്നു. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുമ്പോള്‍ അദ്ദേഹം അസ്വസ്ഥനാകുന്നില്ല. മറിച്ച് വളരെ ശാന്തനായി കാര്യങ്ങള്‍ നോക്കികാണുന്നു. മഹി ഭായിയും അങ്ങനെയായിരുന്നു. 'പരിഭ്രമിക്കേണ്ട, അത് നല്ല ബോള്‍ ആയിരുന്നു' എന്ന് പറഞ്ഞ് പ്രചോദിപ്പിക്കുന്നു. സ്പിന്നറെ സംബന്ധിച്ചിടുത്തോളം വിക്കറ്റിനു പിന്നില്‍ നിന്നുള്ള വാക്കുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. സ്പിന്നര്‍മാരുടെ വിജയത്തില്‍ കീപ്പര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. ഈ സീസണിലെ എന്റെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് റിഷഭ് പന്തിന് കൂടിയുള്ളതാണ്. ഞങ്ങള്‍ക്കിടയില്‍ നല്ല രീതിയില്‍ പരസ്പര ധാരണയുണ്ട്,' കുല്‍ദീപ് യാദവ് പറഞ്ഞു.