RCB vs D:C : അങ്ങനങ്ങ് പോയാലോ? ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മുകളിൽ വെള്ളമൊഴിച്ച് ഡൽഹി ക്യാപ്പിറ്റൽസ്

ഞായര്‍, 7 മെയ് 2023 (08:24 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ്. ലീഗിലെ അവസാന ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്ന സമയമായതിനാൽ പ്ലേ ഓഫിൽ പ്രവേശനം നേടാൻ ഇനിയുള്ള കളികൾ വിജയിക്കേണ്ടത് ടോപ്പ് 6ലെ എല്ലാ ടീമുകളുടെയും ആവശ്യമാണെന്നിരിക്കെ ഡൽഹിയോടേറ്റ പരാജയം ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ആർസിബി ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ ഡൽഹി മറികടക്കുകയായിരുന്നു.
 
വമ്പനടികളുമായി തകർത്തടിച്ച ഓപ്പണർ ഫിലിപ്പ് സാൾട്ടിൻ്റെ പ്രകടനമാണ് ഡൽഹിയുടെ വിജയം എളുപ്പമാക്കിയത്. 45 പന്തുകൾ നേരിട്ട താരം 8 ഫോറും 6 സിക്സും സഹിതം 87 റൺസാണെടുത്തത്. മിച്ചൽ മാർഷ്,റിലി റൂസ്സോ എന്നിവരും ഡൽഹിക്കായി തിളങ്ങി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ബാംഗ്ലൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. വിരാട് കോലി,ഫാഫ് ഡുപ്ലെസിസ്,മഹിപാൽ ലോമ്രോർ എന്നിവരുടെ ഇന്നിങ്ങ്സുകളാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍