Ravindra Jadeja: ട്രോളിയവര്‍ പ്ലീസ് സ്റ്റെപ്പ് ബാക്ക്, ഇത് സര്‍ ജഡേജയാണ് ! നാല് ഓവറില്‍ മൂന്ന് വിക്കറ്റ്

രേണുക വേണു

തിങ്കള്‍, 8 ഏപ്രില്‍ 2024 (20:42 IST)
Ravindra jadeja

Ravindra Jadeja: ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ ഏറ്റവും പഴി കേട്ടത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ്. നാല് കളികളില്‍ ബൗള്‍ ചെയ്തിട്ടും വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രമാണ്. ബൗളിങ്ങില്‍ ജഡേജ പഴയ പോലെ തിളങ്ങുന്നില്ലെന്നും ഈ സീസണ്‍ കഴിഞ്ഞാല്‍ ചെന്നൈ കൈവിടുന്നതാണ് നല്ലതെന്നും ട്രോളുകള്‍ ഉണ്ടായിരുന്നു. അങ്ങനെ ട്രോളിയവരെയൊക്കെ നിശബ്ദരാക്കിയിരിക്കുകയാണ് ഇപ്പോള്‍ ജഡേജ ! 
 
ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ജഡേജ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് ജഡേജയുടെ മൂന്ന് വിക്കറ്റ് പ്രകടനം. സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, അങ്ക്ക്രിഷ് രഘുവന്‍ശി എന്നിവരെയാണ് ജഡേജ പുറത്താക്കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍