രാജസ്ഥാന് ജയം അസാധ്യമെന്ന് തോന്നിയപ്പോഴും ക്രീസില്‍ ജോസ് ബട്‌ലര്‍ ഉണ്ടായിരുന്നത് കൊല്‍ക്കത്തയ്ക്ക് ഭീഷണിയായിരുന്നു. തുടക്കം മുതല്‍ അതീവ ശ്രദ്ധയോടെ ബാറ്റ് വീശിയ ബട്‌ലര്‍ അര്‍ധ സെഞ്ചുറിക്ക് ശേഷം ഗിയര്‍ മാറ്റി. 60 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 107 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 14 പന്തില്‍ നാല് ഫോറും ആറ് സിക്‌സും സഹിതം 34 റണ്‍സ് നേടിയ റിയാന്‍ പരാഗും 13 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സ് നേടിയ റോവ്മന്‍ പവലും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി.
ഏഴ് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് ജയവും ഒരു തോല്‍വിയുമായി 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ആറ് കളികളില്‍ നാല് ജയവും രണ്ട് തോല്‍വിയുമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്ത്.