അംലയുടെ സെഞ്ച്വറി പാഴായി; പഞ്ചാബിനെതിരെ മുംബൈക്ക് തകര്‍പ്പന്‍ ജയം

വെള്ളി, 21 ഏപ്രില്‍ 2017 (09:22 IST)
ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ മുംബൈക്ക് ജയം. ജയിക്കാൻ 199 റൺസ് വേണ്ടിയിരുന്ന മുംബൈ എട്ട് വിക്കറ്റും 27 പന്തും ബാക്കി നിൽക്കേയാണ് വിജയത്തിലേക്കെത്തിയത്. സ്കോർ: കിംഗ്സ് ഇലവൻ പഞ്ചാബ്  20 ഓവറിൽ നാല് വിക്കറ്റിന് 198. മുംബൈ ഇന്ത്യൻസ് 15.3 ഓവറിൽ രണ്ട് വിക്കറ്റിന് 199. 
 
നേരത്തേ ഹാഷിം അംലയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് പഞ്ചാബിന് മികച്ച സ്കോര്‍ നേടാനായത്. ഈ ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയ ഹഷിം അംല മലയാളി താരം സഞ്ജു സാംസന്റെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു. 
 
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് വേണ്ടി പാർഥിവ് പട്ടേലും ജോസ് ബട്ലറും ചേർന്ന് മിന്നും തുടക്കമാണ് നൽകിയത്. പാർഥിവ് 18 പന്തിൽ 37 റൺസസെടുത്തപ്പോള്‍ 37 പന്തിൽ 77 റൺസായിരുന്നു ബട്ലറുടെ സംഭാവന. നാല് പന്തിൽ 15 റൺസ് നേടിയ ഹർദീക് പാണ്ഡ്യ പുറത്താകാതെ നിന്നു.  

വെബ്ദുനിയ വായിക്കുക