ട്വന്‍റി 20യിൽ 200 വിക്കറ്റ്; മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഹര്‍ഭജന്‍ സിങ്ങ് !

ചൊവ്വ, 25 ഏപ്രില്‍ 2017 (12:37 IST)
കുട്ടി ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടത്തിനുടമയായി ഹര്‍ഭജന്‍ സിങ്ങ്. ഐപിഎല്ലില്‍ പൂനെ നായകന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ഹര്‍ഭജന്‍ ഈ നേട്ടത്തിലെത്തിയത്. 225 മത്സരങ്ങളില്‍ നിന്നാണ് ഹര്‍ഭജന്റെ ഈ നേട്ടം.
 
ഇതോടെ ട്വന്റി 20യിൽ 200 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായി ഹര്‍ഭജന്‍ മാറി‍. ലെഗ് സ്പിന്നര്‍ അമിത് മിശ്രയും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനുമാണ് 200 വിക്കറ്റ് തികച്ച മറ്റ് ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസം പൂനെക്കതിരെ നാല് ഓവറില്‍ 20 റൺസ് വഴങ്ങി ഹര്‍ഭജന്‍ ഒരു വിക്കറ്റ് നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക