IPL 10: ഡല്‍ഹി ചതിച്ചു, സ്‌മിത്തിന്റെയും കൂട്ടരുടെയും ഭാവി തുലാസില്‍

ശനി, 13 മെയ് 2017 (08:19 IST)
ഐ​പി​എ​ല്ലി​ൽ ക്രിക്കറ്റിൽ പൂ​നെ സൂ​പ്പ​ർ ജ​യ​ന്‍റി​ന്‍റെ പ്ലേ​ഓ​ഫ് സാ​ധ്യ​ത​ക​ൾ തു​ലാ​സി​ല്‍. ഡൽഹി ഡെയർ ഡെവിൾസിനോട് ഏഴു റൺസിനു തോറ്റതോടെയാണ് സ്‌റ്റീവ് സ്‌മിത്തിന്റെയും കൂട്ടരുടെയും കാത്തിരിപ്പ് തുടരുമെന്ന് വ്യക്തമായത്. 169 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പൂ​നെ​യ്ക്ക് 161 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
 
സ്കോ​ർ: ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ് 168/8(20). റൈ​സിം​ഗ് പൂ​ന സൂ​പ്പ​ർ ജ​യ്ന്‍റ്- 161/7(20).
 
അവസാന ഓവറില്‍ പൂനെയ്‌ക്ക് ജയിക്കാനായി 25 റൺസ് വേണ്ടിയിരുന്നപ്പോള്‍ 17 റൺസെടുക്കാനേ അവർക്കു കഴിഞ്ഞുള്ളു. കമ്മിന്‍‌സ് എറിഞ്ഞ ഓവരില്‍ തകര്‍ത്തടിച്ച മനോജ് തിവാരി (45 പന്തിൽ 60) ക്രീസില്‍ ഉണ്ടായിരിന്നിട്ടും പൂനെയ്‌ക്ക് തോല്‍‌വി നേരിടേണ്ടിവന്നു. 25 റൺസ് വേണ്ട അവസാന ഓവറില്‍  ആദ്യ രണ്ടു പന്തുകളും തിവാരി സിക്സറടിച്ചു. എന്നാല്‍ തുടര്‍ന്നുള്ള പന്തുകളില്‍ കൂറ്റന്‍ ഷോട്ട് സാധ്യമാകാതെ വരുകയും അവസാന പന്തിൽ തിവാരി ക്ലീൻബോൾഡാവുകയും ചെയ്‌തതോടെയാണ് പുനെയുടെ തോല്‍‌വി ഉറപ്പായത്.
 
ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് (32 പന്തിൽ 38), ബെൻ സ്റ്റോക്സ് (25 പന്തിൽ 33) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ധോണി അഞ്ചു റൺ‌സിൽ പുറത്തായി. ര​ഹാ​നെ(0) പരാജയപ്പെട്ടതും ഇന്ത്യക്ക് വിനയായി. 
 
നേരത്തേ, മലയാളി താരം കരുൺ നായരുടെ (45 പന്തില്‍ 64) മികവിലാണ് ഡൽഹി എട്ടു വിക്കറ്റിനു 168 റൺസ് കുറിച്ചത്. ഋഷഭ് പന്ത് (22 പന്തിൽ 36), മർലോൻ സാമുവൽസ് (21 പന്തിൽ 27) എന്നിവരും മികവുകാട്ടി. സഞ്ജു സാംസണ്‍ (2), ശ്രേയസ് അയ്യര്‍ (3) എന്നിവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടു. 

വെബ്ദുനിയ വായിക്കുക