പതിനായിരങ്ങള്‍ ഉറങ്ങുന്ന സമാധാനത്തിന്റെ താഴ്‌വര: ഇതാ ലോകത്തിലെ ഏറ്റവും വലിയ ശ്മശാനം - വീഡിയോ

ചൊവ്വ, 12 ജൂലൈ 2016 (18:03 IST)
ലോകത്തിലെ ഏറ്റവും വലിയ ശ്മാശനമെന്ന് ഖ്യാതി നേടി ഇറാഖ് നജാഫിലെ വാദി ഉസ് സലാം സെമിത്തേരി. വര്‍ഷം തോറും അഞ്ച് മില്ല്യണ്‍ ഷിയ മുസ്‌ലിംങ്ങളെ ഇവിടെ അടക്കം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
 
ലോകത്തിലെ ഏറ്റവും വലിയ ശ്മശാനമെന്ന ഖ്യാതിയുള്ള നജാഫിലെ ഈ സെമിത്തേരി 1,485.5 ഏക്കറിലായാണ് പരന്നു കിടക്കുന്നത്. ഷിയ വിഭാഗക്കാരുടെ പ്രഥമ പുരോഹിതരില്‍ ഒരാളായിരുന്ന ഇമാം അലി ഇബ്‌നു അബി താലിബിന്റെ സമാധിസ്ഥലത്തിനു സമീപമാണ് ഈ ശ്മാശാനം സ്ഥിതി ചെയ്യുന്നത്.
 
ഷിയ വിഭാഗത്തിനു നേരെയുള്ള ഐഎസ് ആക്രമണം വര്‍ധിച്ചതോടെ നജാഫില്‍ അടക്കം ചെയ്യുന്ന മൃതദേഹങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് വര്‍ഷാവര്‍ഷങ്ങളില്‍ രേഖപ്പെടുത്തുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക