കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ കോടിയിലേക്ക്; മരണം അഞ്ചരലക്ഷം കടന്നു

ശ്രീനു എസ്

വെള്ളി, 10 ജൂലൈ 2020 (08:53 IST)
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാല്‍ കോടിയിലേക്ക് കടക്കുമ്പോള്‍ മരണം അഞ്ചരലക്ഷം പിന്നിട്ടു. അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം 32ലക്ഷം പിന്നിട്ടു. രണ്ടും മൂന്നൂം സ്ഥാനത്ത് യഥാക്രമം ബ്രസീലും ഇന്ത്യയും ഉണ്ട്. അമേരിക്കയില്‍ കൊവിഡ് മരണം ഒരുലക്ഷത്തിമുപ്പതിനായിരം കടന്നു. അതേസമയം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം എട്ടുലക്ഷത്തോളമായി. സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 
 
ഇന്ത്യയിലെ രോഗികളില്‍ 90 ശതമാനവും എട്ടുസംസ്ഥാനങ്ങളിലാണ്. വരും ദിവസങ്ങളില്‍ കൊവിഡ് മറ്റുലോകരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രൂക്ഷമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ എട്ടുസംസ്ഥാനങ്ങളിലാണ് കൊവിഡ് രൂക്ഷമാകുന്നത്. ഇതില്‍ ആറുസംസ്ഥാനങ്ങളിലാണ് കൊവിഡ് മരണങ്ങളുടെ 86 ശതമാനവും സംഭവിച്ചിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍