മൈസൂര്‍പാക്ക് കഴിച്ചാല്‍ കൊവിഡ് മാറുമെന്ന് വ്യാപക പ്രചരണം നടത്തിയ ബേക്കറിയുടമയുടെ കട അധികൃതര്‍ സീല്‍ ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. തന്റെ മുത്തച്ഛന്‍ ഒരു സിദ്ധനായിരുന്നെന്നും പടര്‍ന്നുപിടിക്കുന്ന പനികള്‍ക്കും അതോടൊപ്പം ഉണ്ടാകുന്ന ശ്വാസംമുട്ടലിനുമെല്ലാം അദ്ദേഹം ലോഹ്യം കൊടുക്കാറുണ്ടെന്നും ലൈസന്‍സില്ലാത്തതിനാല്‍ പലഹാരത്തിലൂടെയാണ് കൊടുക്കുന്നതെന്നും കടയുടമ വാദിച്ചു. അതിനാല്‍ മുത്തച്ഛന്റെ പൊടികൈകള്‍ ചേര്‍ത്ത് നിര്‍മിച്ച മൈസൂര്‍ പാക് കഴിച്ചാല്‍ കൊവിഡ് വരില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് കൊയമ്പത്തൂര്‍ ജില്ലാ ഭരണകൂടം ബേക്കറി അടപ്പിച്ചു.