പത്തു വര്‍ഷമായി ഭാര്യയ്ക്ക് ഭീഷണി സന്ദേശം അയച്ച ഭര്‍ത്താവ് പിടിയില്‍
വ്യാജ ഇ-മെയില്‍ അക്കൗണ്ടില്‍ നിന്നും പത്തു വര്‍ഷമായി ഭാര്യയ്ക്ക് ഭീഷണി സന്ദേശം അയച്ച ഭര്‍ത്താവ് അറസ്റ്റില്‍. യുഎസിലെ ഉത്താ സ്വദേശിയായ യുവതിയ്ക്കാണ് സ്വന്തം ഭര്‍ത്താവ് ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നത്.
ഭീഷിണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി യുവതി ഭര്‍ത്താവിനെ അറിയിച്ചിരുന്നെങ്കിലു ഭര്‍ത്താവ് ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിയ്ക്കാതിരുന്നപ്പോള് യുവതി പോലീസിനെ സമീപിയ്ക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ കള്ളക്കളി കണ്ടെത്തിയത്. വ്യാജ ഇ-മെയില്‍ അക്കൗണ്ടിലൂടെയാണ് ഇയാള്‍ ഭാര്യയ്ക്ക് മെസേജ് അയച്ചു കൊണ്ടിരുന്നത്. ഭാര്യയ്ക്ക് മുന്‍പുണ്ടായിരുന്ന അവഹിതബന്ധത്തെ തുടര്‍ന്നാണ് താന്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് യുവാവ് പോലീസിന് മൊഴി നല്കി.