ബഹിരാകാശ സംവിധാനത്തില്‍ ആദ്യമായി പൂവ് വിരിഞ്ഞു, ചിത്രം നാസ പുറത്തുവിട്ടു

തിങ്കള്‍, 18 ജനുവരി 2016 (13:48 IST)
ബഹിരാകാശ സംവിധാനത്തില്‍ ആദ്യമായി പൂവ് വിരിഞ്ഞു. അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയുടെ ശാസ്ത്രജ്ഞര്‍ മുളപ്പിച്ച ചെടിയിലാണ് പൂവ് വിരിഞ്ഞത്. പൂവിന്റെ ചിത്രം ബഹിരാകാശ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലിയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ള വെജി ലാബില്‍ കൃത്രിമ സംവിധാനത്തിലൂടെയാണ് പുഷ്പം വിരിയിച്ചത്. ബഹിരാകാശത്തിനു സമാനമായ അന്തരീക്ഷത്തില്‍ വെച്ചായിരുന്നു പരീക്ഷണം നടത്തിയത്.

തെക്കു പടിഞ്ഞാറന്‍ അമേരിക്കയില്‍ വ്യാപകമായി കാണുന്ന സിന്നിയാസ് എന്ന പൂച്ചെടിയായിരുന്നു ഗവേഷകര്‍ വളര്‍ത്തിയത്. ഈ വര്‍ഷം ആദ്യം ലാബില്‍ വച്ചു പ്രത്യേകതരം ചീര വളര്‍ത്താനുള്ള ബഹിരാകാശ ശാസ്ത്രജ്ഞരുടെ ശ്രമം പരാജയപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക