ഇനി സ്ത്രീകള്‍ക്കും വയാഗ്ര....!
പുരുഷന്മാരുടെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഔഷധമാണ് വയാഗ്ര. എന്നാല്‍ ഇനിമുതല്‍ ഇത് സ്ത്രീകളുടെ ലൈംഗിക മരവിപ്പിനുള്ള ഔഷധമായും ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശം. അമേരിക്കന്‍ ഫുഡ്ഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് പാനലാണ് വയാഗ്ര സ്ത്രീകള്‍ക്കും ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശുപാര്‍ശ സാധാരണ ഗതിയില്‍ സര്‍ക്കാര്‍ അംഗീകരിക്കുക പതിവായതിനാലൊ ഓഗസ്റ്റ് 18നു മുമ്പ് ഇത് പ്രാവര്‍ത്തികമാകുമെന്ന് സൂചനകളുണ്ട്.
പുരുഷന്മാര് ഉപയോഗിക്കുന്ന പിങ്ക് നിറത്തിലുള്ള ഫ്ലിബാന്സറിന് ഉത്തേജക മരുന്നായ വയാഗ്ര മധ്യവയസിലെത്തിയ സ്ത്രീകളുടെ ലൈംഗിക താല്പര്യം കൂട്ടാന്‍ ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശം. ദിവസത്തില്‍ ഒന്നുവീതം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം അമേരിക്കയിലെ വനിതാ സംഘടനകള്‍ ഇതിനെ സ്വാഗതം ചെയ്തു. ലൈംഗിക സമത്വത്തിലേക്കുള്ള കാല്‍വയ്പ്പാണ് ഇതെന്നാണ് അവര്‍ പറയുന്നത്.