കിഴക്കന്‍ യൂറോപ്പിനെ സംരക്ഷിക്കും: ബറാക് ഒബാമ
കിഴക്കന്‍ യൂറോപ്പിന്റെ സുരക്ഷയ്ക്ക് മതിയായ സൈനിക സഹായത്തിന് തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വ്യക്തമാക്കി. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളായ ഉക്രെയ്ന്‍, പോളണ്ട് രാജ്യങ്ങളില്‍ വിമതര്‍ ശക്തിപ്പെട്ടുവരുന്നതിനാല്‍ അവിടത്തെ സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടന്നും ഒബാമ വ്യക്തമാക്കി.
ഇതിനായി 100 കോടി ഡോളറിന്റെ ധനസഹായവും ഒബാമ പ്രഖ്യാപിച്ചു. ബാള്‍ട്ടിക് കടലിലും കരിങ്കടലിലുമുള്ള യുഎസ് സൈന്യത്തിന്റെ എണ്ണം കൂട്ടുമെന്നും ഒബാമ പറഞ്ഞു. പോളണ്ട് സന്ദര്‍ശനത്തിനെത്തിയ ഒബാമ വാഴ്സയിലെ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.