സിറിയയില്‍ ഐഎസ് ഭീകരര്‍ക്കെതിരെ യുഎസ് വ്യോമാക്രമണം

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (10:19 IST)
സിറിയയില്‍ ഐഎസ്ഐഎസ് ഭീകരര്‍ക്കെതിരെ യുഎസ് വ്യോമാക്രമണം. സിറിയയിലെ റക്കയിലാണ് അമേരിക്കയും അറബ് സഖ്യരാജ്യങ്ങളും ചേര്‍ന്ന് വ്യോമാക്രമണം നടത്തിയത്. ബോംബര്‍ ജെറ്റുകളും റ്റോമഹാക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്‍റഗണ്‍ അറിയിച്ചു. ആക്രമണം തുടരുകയാണ്.
 
സൌദി അറേബ്യയും ജോര്‍ദാനുമാണ് ബോംബിംഗില്‍ പങ്കെടുത്ത മറ്റു രാജ്യങ്ങള്‍. ഐഎസ്ഐഎസ് ഭീകരെ ഉന്മൂലനം ചെയ്യുമെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ സിറിയയിലും ഇറാഖിലും ശക്തമായ ആക്രമണം നടത്തുമെന്നും ഒബാമ മുന്നറിയിപ്പു നല്‍കിയിരുന്നു.
 
ഇറാഖില്‍ ഐഎസ്ഐഎസിനെതിരെ നേരത്തെ ആക്രമണം നടത്തിയിരുന്നെങ്കിലും സിറിയയില്‍ ഇതാദ്യമാണ്. ഇറാഖില്‍ ഐഎസ്ഐഎസിനെതിരെ ഓഗസ്റ്റ് മുതല്‍ അമേരിക്ക 190 വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക