40,000 അടി ഉയരത്തിലാണ് ഒരു കാറിന്റെ വലുപ്പമുള്ള ബലൂണ്‍പറന്നിരുന്നത്. ഇത് യാത്രാ വിമാനങ്ങള്‍ക്കടക്കം സുരക്ഷാ ഭീഷണി ആയതോടെ വെടിവച്ചിടാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിടുകയായിരുന്നെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. എന്നാല്‍, അതിനെ ബലൂണ്‍ എന്ന് പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ട കിര്‍ബി 'വസ്തു' എന്നാണ് വിശേഷിപ്പിച്ചത്. ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ വ്യോമ അതിര്‍ത്തിയില്‍ പറന്ന ചൈനയുടെ ചാര ബലൂണ്‍ എന്ന് ആരോപിക്കപ്പെട്ട ബലൂണ്‍ ദിവസങ്ങള്‍ക്കുമുമ്പ് വെടിവച്ചിട്ടിരുന്നു.