ഉക്രെയിനില്‍ നിന്ന് വിദ്യാര്‍ഥികളെ സുരക്ഷിത താവളത്തിലേക്ക് ഇന്ത്യ മാറ്റുന്നു

ചൊവ്വ, 3 ജൂണ്‍ 2014 (15:14 IST)
ആഭ്യന്തര യുദ്ധത്തേ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ സുരക്ഷിതിക സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ഇന്ത്യ ശ്രമം തുടങ്ങി. ഇന്ത്യക്കാര്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനായി ബുധനാഴ്ച 500 ട്രെയിന്‍ ടിക്കറ്റുകള്‍ ഇന്ത്യ ഏര്‍പ്പെടുത്തുന്നുണ്ട്.

ഉക്രെയ്ന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ 500 ടിക്കറ്റുകള്‍ അധികൃതര്‍ ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തിയതായാണ് വിവരം.

കൊടുമ്പിരിക്കൊണ്ട ഉക്രെയിനില്‍  ഇന്ത്യാക്കാര്‍ക്ക് മടങ്ങുന്നതിനായി 500  ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഉക്രെയിനില്‍ ഏതെങ്കിലും സ്ഥലത്ത് കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോ പൗരന്മാരോ ഉണ്ടെങ്കില്‍ അവര്‍ എത്രയും വേഗം പ്രാദേശിക ഭരണകൂടത്തെ വിവരം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉക്രെയിനിലെ ലുഗാന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പഠനം നടത്തുന്നവരില്‍ ഏറെയും മലയാളി വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയില്‍ നിന്നുള്ള 1200 വിദ്യാര്‍ത്ഥികളാണ് ഉക്രെയിനിലുള്ളത്. പെണ്‍കുട്ടികളാണ് ഇവരിലേറെ.

വെബ്ദുനിയ വായിക്കുക